ഏപ്രിലില്‍ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വാട്സ്‌ആപ്പ്


ഏപ്രിലില്‍ ഇന്ത്യയിലെ 74 ലക്ഷം അക്കൗണ്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി വാട്സ്‌ആപ്പ്. ഏപ്രില്‍ 1 മുതല്‍ 30 വരെ ഇന്ത്യൻ ഉപഭോക്താക്കളില്‍ നിന്നും ലഭിച്ച പരാതികളും, നിയമ ലംഘനങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ടത്


.നിയമം ലംഘിച്ചു പ്രവര്‍ത്തിച്ച അക്കൗണ്ടുകള്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെയും, ഗ്രീവൻസ് അപ്പലേറ്റ് കമ്മിറ്റിയില്‍ ലഭിച്ച ഉത്തരവുകളുടെയും വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് വാട്സ്‌ആപ്പ് പുറത്തുവിട്ടിരിക്കുന്നത്.ഏപ്രില്‍ വിലക്കേര്‍പ്പെടുത്തിയ അക്കൗണ്ടുകളില്‍ 24 ലക്ഷവും ഏതെങ്കിലും പരാതി ലഭിക്കുന്നതിന് മുൻപ് തന്നെ വാട്സ്‌ആപ്പ് സ്വമേധയാ എടുത്ത നടപടിയാണ്.
ദുരുപയോഗത്തിനെതിരെയാണ് വാട്സ്‌ആപ്പ് ഇത്തരത്തിലുള്ള നടപടികള്‍ എടുത്തിരിക്കുന്നത്.


പ്രതിമാസ റിപ്പോര്‍ട്ട് അനുസരിച്ച്‌, ഉപഭോക്താക്കളില്‍ നിന്ന് 4,100 നിരോധനത്തിനായുള്ള അഭ്യര്‍ത്ഥനകളാണ് വാട്സ്‌ആപ്പിന് ലഭിച്ചിരിക്കുന്നത്. കേന്ദ്ര ഐടി നിയമപ്രകാരം, എല്ലാ മാസവും അക്കൗണ്ടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വാട്സ്‌ആപ്പ് പുറത്തുവിടാറുണ്ട്.



Sharing is Caring