കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്യൂമർ ഇലക്ട്രോണിക് കമ്പനിയായ സാംസങ് രാജ്യത്തെ തങ്ങളുടെ ആദ്യ ഓൺലൈൻ ടൂ ഓഫ്ലൈൻ (ഒ2ഒ) ലൈഫ്സ്റ്റൈൽ സ്റ്റോർ അവതരിപ്പിച്ചു. ഇന്ത്യയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തിക്കൊണ്ട് മുംബൈയിലെ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റ് ബാന്ദ്ര കുർള കോംപ്ലക്‌സിന്റെ (ബികെസി) ഹൃദയഭാഗത്തുള്ള അൾട്രാ ലക്ഷ്വറി ജിയോ വേൾഡ് പ്ലാസ മാളിലാണ് സ്റ്റോർ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
8,000 ചതുരശ്ര അടിയിൽ വ്യാപിച്ചുകിടക്കുന്ന സാംസങ് ബികെസി അതുല്യമായ ക്യൂറേറ്റഡ് അനുഭവങ്ങളിലൂടെയും യഥാർത്ഥ ജീവിത സാഹചര്യങ്ങളിലൂടെയും സാംസങ്ങിന്റെ ഏറ്റവും മികച്ച പ്രീമിയം ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കും.
ഈ പുതിയ സ്റ്റോർ സാംസങ്ങിന്റെ ഏറ്റവും വിശാലമായ പ്രീമിയം പോർട്ട്‌ഫോളിയോ സ്‌മാർട്ട്‌ഫോണുകൾ മുതൽ ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്നു. ഒപ്പം സാംസങ്ങിന്റെ എഐ ഇക്കോസിസ്റ്റത്തിന്റെ ശക്തി പ്രയോജനപ്പെടുത്തുന്നു.
FLASHNEWS