ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്; ആത്മീയ വിനോദസഞ്ചാരത്തിന് തുടക്കമിട്ട് ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും

കൊച്ചി: രാജ്യത്തെ ആത്മീയ വിനോദസഞ്ചാരത്തിന്റെ കുതിപ്പില്‍ പങ്കുചേര്‍ന്ന് ഫ്ളിപ്പ്കാര്‍ട്ട് കമ്പനിയായ ക്ലിയര്‍ട്രിപ്പ്. ‘ദര്‍ശന്‍ ഡസ്റ്റിനേഷന്‍സ്’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന പുതിയ സംരംഭത്തിന്റെ ഭാഗമായി ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും ചേര്‍ന്ന് വിവിധ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള വിമാനടിക്കറ്റുകള്‍ക്കും ഹോട്ടലുകള്‍ക്കും ബസ്സുകള്‍ക്കും പ്രത്യേക നിരക്കുകള്‍ ലഭ്യമാകും. അയോധ്യ, മധുരൈ, തിരുപ്പതി, അമൃത്സര്‍, ഭോപ്പാല്‍, ഷിര്‍ദ്ദി, ബോധ്ഗയ, കൊച്ചി, കത്ര (ജമ്മു) എന്നിവ ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പ്രമുഖ ആത്മീയ കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് ബസ്സ്, ഹോട്ടല്‍, വിമാനം എന്നിവയുടെ ബുക്കിങ്ങുകള്‍ക്ക് 20 ശതമാനം ഇളവ് ലഭ്യമാകും. ക്ലിയര്‍ ട്രിപ്പില്‍ 20 ശതമാനം ഇളവുകളോടു കൂടിയ വിമാനടിക്കറ്റുകള്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. അതേസമയം ഹോട്ടലുകള്‍, ബസ്സുകള്‍ എന്നിവയില്‍ നല്‍കുന്ന 20 ശതമാനം ഇളവ് മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളിലേക്ക് എല്ലാ യാത്രക്കാര്‍ക്കും ലഭിക്കും. ഫ്ളിപ്പ്കാര്‍ട്ട് ട്രാവലില്‍ മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര വിമാനടിക്കറ്റുകള്‍, ഹോട്ടലുകള്‍ എന്നിവയിന്മേലുള്ള 20 ശതമാനം കിഴിവ് എല്ലാ ഉപയോക്താക്കള്‍ക്കും ലഭിക്കും.

ദര്‍ശന്‍ ഡസ്റ്റിനേഷന്‍സിന്റെ ഭാഗമായി 1008 മുതിര്‍ന്ന പൗരന്മാര്‍ക്ക് അയോധ്യ സന്ദര്‍ശിക്കുവാനുള്ള കോംപ്ലിമെന്ററി വിമാനടിക്കറ്റുകള്‍ ക്ലിയര്‍ട്രിപ്പ് നല്‍കും. ഫ്ളിപ്പ്കാര്‍ട്ട് ട്രാവല്‍ പ്ലാറ്റ്ഫോമിലും ഈ ഓഫര്‍ ലഭ്യമായിരിക്കും. തങ്ങളുടെ പ്ലാറ്റ്ഫോമുകളില്‍ അയോധ്യയുടെ തെരച്ചില്‍ മൊത്തത്തില്‍ 1500 ശതമാനം വര്‍ദ്ധിച്ചതായി ക്ലിയര്‍ട്രിപ്പും ഫ്ളിപ്പ്കാര്‍ട്ട് ട്രാവലും വ്യക്തമാക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *