ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താല്‍ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊന്നു

മൈസൂരില്‍ ദുരഭിമാനക്കൊല. ഇതര മതസ്ഥനെ പ്രണയിച്ചെന്ന കാരണത്താല്‍ സഹോദരിയെ യുവാവ് തടാകത്തില്‍ തള്ളിയിട്ടു കൊലപ്പെടുത്തി യുവാവ്. മകളെ രക്ഷിക്കാനായി കുളത്തിലേക്ക് എടുത്തുചാടിയ യുവതിയുടെ അമ്മയും മുങ്ങിമരിച്ചു. മൈസുരു ഹുന്‍സൂരിലാണു ഞെട്ടിക്കുന്ന സംഭവം നടന്നത്. ഹിരിക്യതനഹള്ളി സ്വദേശിനിയായ 19 കാരിയായ ധനുശ്രീയും അമ്മ 40 കാരിയായ അനിതയുമാണ് മരിച്ചത്. കേസില്‍ പ്രതിയായ സഹോദരന്‍ നിതിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായതിന് സഹോദരി ധനുശ്രീയോട് നിതിന്‍ കടുത്ത ദേഷ്യമുണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. ഈ വിഷയത്തില്‍ പലതവണ അവളുമായി വഴക്കുണ്ടാക്കുകയും ഓരോ തവണയും മാതാപിതാക്കള്‍ ഇടപെട്ട് ഇരുവരെയും സമാധാനിപ്പിക്കുകയും ചെയ്തു. മുസ്ലീം ആണ്‍കുട്ടിയുമായി ബന്ധം തുടരരുതെന്ന് മാതാപിതാക്കള്‍ പോലും പെണ്‍കുട്ടിയോട് ഉപദേശിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് കേട്ടില്ല. ബന്ധം തുടര്‍ന്നു.

ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയായ നിതിന്‍ സമീപ ഗ്രാമത്തിലെ ബന്ധുവീടുകളില്‍ സന്ദര്‍ശനത്തിനെന്ന വ്യാജേന ധനുശ്രീയെയും അമ്മ അനിതയെയും ബൈക്കില്‍ കയറ്റുകയായിരുന്നു. മാരൂര്‍ കായലില്‍ വാഹനം നിര്‍ത്തി. തുടര്‍ന്ന് പ്രതി സഹോദരിയെ വലിച്ചിഴച്ച് തടാകത്തിലേക്ക് തള്ളുകയായിരുന്നു. അമ്മ അനിത എതിര്‍ത്ത് ധനുശ്രീയെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതി അവരെയും തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പ്രതി അമ്മയെ രക്ഷിക്കാന്‍ ശ്രമം നടത്തി. പക്ഷെ കഴിഞ്ഞില്ല.

അനിത മുങ്ങിമരിക്കുകയായിരുന്നു.നിതിന്‍ വീട്ടിലേക്ക് മടങ്ങി. നനഞ്ഞ് കുളിച്ച് കരയുന്ന മകനോട് കാര്യം ചോദിച്ചപ്പോള്‍ നിതിന്‍ അച്ഛനോട് കുറ്റസമ്മതം നടത്തി. ഏഴു മാസമായി നിതിന്‍ സഹോദരിയോട് മിണ്ടാറില്ലായിരുന്നുവെന്ന് സതീഷ് പറഞ്ഞു. കുടുംബത്തിന് അപകീര്‍ത്തി വരുത്തുന്ന ഒന്നും ചെയ്യില്ലെന്ന് മകള്‍ തനിക്ക് വാക്ക് നല്‍കിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ഫയര്‍ഫോഴ്‌സ് അത്യാഹിത വിഭാഗത്തിന്റെ നേതൃത്വത്തില്‍ ബുധനാഴ്ചയാണ് തടാകത്തില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *