പരമ്പരാഗത യാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

പരമ്പരാഗത യാനങ്ങള്‍ക്ക് മത്സ്യബന്ധനത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിച്ച് ഉത്തരവായതായി ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. വിവിധ വകുപ്പുകളുടെ പരിശോധനാ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഫെബ്രുവരി 27 ന് പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനായി ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് വകുപ്പുകള്‍ ചേര്‍ന്ന് നടത്തിയ ഏകദിന പരിശോധനയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഉത്തരവ് പുറപ്പെടുവിച്ചത്.

കൊവിഡിന്റെ സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ നടത്താന്‍ സാധിക്കാതെയിരുന്ന സംയുക്ത പരിശോധനയാണ് ഫെബ്രുവരിയില്‍ നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.

ഏകദിന സംയുക്ത പരിശോധനയില്‍ 10889 യാനങ്ങളും 14489 എന്‍ജിനുകളുമാണ് അപേക്ഷ നല്‍കിയത്. ഇതില്‍ 14332 എന്‍ജിനുകള്‍ പെര്‍മിറ്റിന് യോഗ്യമാണെന്ന് കണ്ടെത്തി. 60 എണ്ണം യോഗ്യമല്ലെന്ന് കണ്ട് നിരസിച്ചു. മണ്ണെണ്ണ പെര്‍മിറ്റിനായുള്ള പരിശോധന 2015ലാണ് അവസാനമായി നടന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *