കൊച്ചി: സയന്‍റ് ഡിഎല്‍എം ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) ജൂണ്‍ 27 മുതല്‍ 30 വരെ നടക്കും. 592 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികള്‍ ഉള്‍പ്പെടുന്നതാണ് ഐപിഒ.

10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 250 രൂപ മുതല്‍ 265 രൂപവരെയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 56 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. ഓഹരികള്‍ ബിഎസ്ഇയിലു എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.

ആക്സിസ് ക്യാപിറ്റല്‍ ലിമിറ്റഡും ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡുമാണ് ഇഷ്യുവിന്‍റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.













