2023 ലെ ക്രിക്കറ്റ് ലോകകപ്പിന്റെ ഗ്ലോബല്‍ അംബാസഡറായി സച്ചിൻ ടെണ്ടുല്‍ക്കറെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) പ്രഖ്യാപിച്ചു.ഒക്ടോബര്‍ 5 ന് അഹമദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെയാണ് ക്രിക്കറ്റ് ലോകകപ്പിന് തുടക്കമാകുന്നത്.
“1987-ല്‍ ഒരു ബോള്‍ ബോയ് തുടങ്ങിയത് മുതല്‍ ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ചു. ലോകകപ്പുകള്‍ക്ക് എപ്പോഴും എന്റെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനം ഉണ്ട്. 2011 ലെ കിരീടനേട്ടം എന്‍റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്. 2023-ല്‍ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ മത്സരിക്കാൻ ടീമുകളും കളിക്കാരും തയ്യാറായിക്കഴിഞ്ഞു. ഏറെ ആവേശത്തോടെയാണ് ടൂര്‍ണമെന്റിനായി ഞാൻ കാത്തിരിക്കുന്നത്. ഈ ലോകകപ്പിന്‍റെ ഈ പതിപ്പും യുവാക്കള്‍ക്ക് പ്രചോദനമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അവര്‍ക്ക് സ്പോര്‍ട്സ് തെരഞ്ഞെടുക്കാനും രാജ്യത്തെ പ്രതിനിധീകരിക്കാനും സാധിക്കും”- സച്ചിന്‍ പറഞ്ഞു.

ക്രിക്കറ്റ് ലോകകപ്പില്‍ അസൂയാവഹമായ റെക്കോര്‍ഡുള്ള താരമാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഒരു ലോകകപ്പില്‍ നേടുന്ന ഏറ്റവുമുയര്‍ന്ന സ്‌കോറിന്റെ റെക്കോഡ് ഇന്നും സച്ചിന്റെ പേരിലാണ്. 2003 ലോകകപ്പില്‍ സച്ചിന്‍ നേടിയ 673 റണ്‍സ് തന്നെയാണ് ഇപ്പോഴും റെക്കോഡ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.മാര്‍ക്കറ്റിംഗ് & കമ്മ്യൂണിക്കേഷൻസ് ജനറല്‍ മാനേജര്‍ ക്ലെയര്‍ ഫര്‍ലോംഗ് പറഞ്ഞു. 10 വേദികളിലായി 48 മത്സരങ്ങളാണ് ഇപ്രാവശ്യത്തെ ലോകകപ്പില്‍ നടക്കുക. നവംബര്‍ 19 ന് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആണ് ഫൈനല്‍.













