ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനാകുന്ന ‘തലൈവര്‍ 170’ല്‍ ഫഹദ് ഫാസിലും


ജയിലറിന്റെ വിജയത്തിന് ശേഷം രജിനികാന്ത് നായകനായി ജയ് ഭീം സംവിധായകൻ ടി ജെ ജ്ഞാനവേല്‍ ഒരുക്കുന്ന തലൈവര്‍ 170ല്‍ ഫഹദ് ഫാസിലും.നിര്‍മ്മാതക്കാളായ ലൈക പ്രോഡക്ഷൻസ് വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. മറ്റൊരു മലയാളി താരം മഞ്ജു വാര്യരും ചിത്രത്തിന്റെ സ്റ്റാര്‍ കാസ്റ്റിലുണ്ട്. ഇന്നലെ മഞ്ജു വാര്യര്‍ ചിത്രത്തിന്റെ ഭാഗമാണെന്ന് സമൂഹമാദ്ധ്യമ അക്കൗണ്ടിലൂടെ ലൈക അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കരിയറിലാദ്യമായി ഫഹദ് ഫാസില്‍ രജനികാന്തിനൊപ്പം അഭിനയിക്കുന്നുവെന്ന കാര്യവും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയത്.


മാരി സെല്‍വരാജിന്റെ മാമന്നനാണ് ഒടുവില്‍ ഫഹദ് ഫാസില്‍ അഭിനയിച്ച തമിഴ് ചിത്രം. ഇതിന് വമ്ബൻ വരവേല്‍പ്പാണ് താരത്തിന് തമിഴ്‌നാട്ടില്‍ ലഭിച്ചത്.ഫഫദിന്റെ ചിത്രമുളള പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് ലൈക പ്രോഡക്ഷൻസിന്റെ അറിയിപ്പ്. ചിത്രത്തിന്റെ കൂടുതല്‍ കാസ്റ്റിംഗ് വിവരങ്ങള്‍ നിര്‍മ്മാതാക്കള്‍ ഉടൻ പുറത്ത് വിടും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം. ഫഹദിനും മഞ്ജു വാര്യര്‍ക്കുമൊപ്പം ദുഷറ വിജയൻ, റിതിക സിംഗ്, റാണ ദഗുബാട്ടി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.




Sharing is Caring