അമേരിക്കയില്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെട്ട് ആരോഗ്യ പ്രവത്തകർ പണിമുടക്കിലേക്ക്‌


അമേരിക്കയില്‍ മെച്ചപ്പെട്ട വേതനവും കൂടുതല്‍ ജീവനക്കാരും വേണമെന്ന് ആവശ്യപ്പെട്ട് 75,000ത്തില്‍ അധികം ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിലേക്ക്.സ്വകാര്യ ആരോഗ്യ സേവനദാതാക്കളായ കൈസര്‍ പെര്‍മനന്റയിലെ തൊഴിലാളികളാണ് ബുധൻ മുതല്‍ പണിമുടക്ക് പ്രഖ്യാപിച്ചത്.


കൈസര്‍ പെര്‍മനന്റ് യൂണിയനുകളുടെ നേതൃത്വത്തിലാണ് മൂന്നു ദിവസത്തെ പണിമുടക്ക്. തൊഴിലാളി സംഘടനകളുടെ കരാര്‍ കാലാവധി ശനിയാഴ്ച അവസാനിച്ചിരുന്നു. ഇരുപക്ഷവും ചര്‍ച്ച നടത്തിയിട്ടും പുതിയ കരാറില്‍ എത്തിട്ടില്ല. തുടര്‍ന്നാണ് സമരത്തിലേക്ക് നീങ്ങിയത്.


കലിഫോര്‍ണിയ, ഒറിഗോണ്‍, വാഷിങ്ടണ്‍, കൊളറാഡോ, വിര്‍ജീനിയ, വാഷിങ്ടണ്‍ ഡിസി എന്നിവിടങ്ങളിലെ നൂറുകണക്കിനു കേന്ദ്രങ്ങളെ പണിമുടക്ക് ബാധിക്കും. നൂറുകണക്കിനു കൈസര്‍ ആശുപത്രികളിലെ തൊഴിലാളി വിരുദ്ധ രീതികളില്‍ പ്രതിഷേധിച്ചാണ് സമരം. നഴ്സുമാര്‍, നഴ്സിങ് അസിസ്റ്റന്റുമാര്‍, ടെക്നീഷ്യന്മാര്‍, തെറാപ്പിസ്റ്റുകള്‍, ട്രാൻസ്പോര്‍ട്ടര്‍മാര്‍, ഹോം ടെക്നീഷ്യന്മാര്‍ തുടങ്ങിയവര്‍ പണിമുടക്കും.



Sharing is Caring