ശബരിമല അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്

ശബരിമല അരവണ ടിൻ വിതരണത്തിൽ കരാർ കമ്പനിക്ക് താക്കീത്. ആവശ്യം അനുസരിച്ച് ടിൻ വിതരണം ചെയ്യാൻ കഴിയുമെങ്കിലേ കരാർ ഏറ്റെടുക്കാവൂ എന്ന് കോടതി പറഞ്ഞു. സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ടിന്മേൽ മറുപടി നൽകാൻ കരാറുകാരനും ദേവസ്വം ബോർഡിനും കോടതി സമയം നൽകി.
അതേസമയം കേസ് ഹൈക്കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി.

ശബരിമലയിൽ അപ്പം, അരവണ സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. സ്പെഷ്യൽ കമ്മീഷണർ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ദേവസ്വം ബഞ്ച് ഉത്തരവിട്ടിരുന്നു. അരവണ ക്ഷാമം ഉണ്ടാകാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണം. അരവണ വിതരണത്തിൽ കരാറുകാരൻ വീഴ്ച്ച വരുത്തിയാൽ കർശന നടപടി എടുക്കണമെന്നും ഉത്തരവിൽ എടുത്തു പറയുന്നു. ആവശ്യമായ അരവണ കരാറുകാരൻ വിതരണം ചെയ്യുന്നില്ലെന്ന സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേലായിരുന്നു നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *