ലോക ഹോസ്‌പൈസ് ആന്‍ഡ് പാലിയേറ്റീവ് കെയര്‍ ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ സംഘടനകളുടെ കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തില്‍ സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍

തിരുവനന്തപുരം: രാജ്യത്തെ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സിപ്ല പാലിയേറ്റീവ് കെയര്‍, കാന്‍സപ്പേര്‍ട്ട്, പാലിയം ഇന്ത്യ എന്നീ സ്ഥാപനങ്ങളും മറ്റ് എട്ട് പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളും ചേര്‍ന്ന് സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചു. അവശ്യഘട്ടത്തില്‍ രോഗികള്‍, പരിചാരകര്‍, ആരോഗ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് രാജ്യവ്യാപകമായി സൗജന്യ സേവനങ്ങള്‍ക്കായി സമീപത്തെ പാലിയേറ്റീവ് കെയര്‍ കേന്ദ്രവുമായി ബന്ധപ്പെടാം.

തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് ‘1800-202-7777’ എന്ന ടോള്‍-ഫ്രീ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുക. ഡെല്‍ഹി, മുംബൈ, പുനെ, ബെംഗളൂരു, തിരുവനന്തപുരം, ഹൈദരാബാദ്, ഗുവാഹത്തി തുടങ്ങിയ നഗരങ്ങളില്‍ നേരിട്ടുള്ള സേവനങ്ങളും ലഭ്യമാകും.

വര്‍ഷത്തില്‍ 5.4 ദശലക്ഷത്തോളം1 പേര്‍ക്കാണ് ഇന്ത്യയില്‍ പാലിയേറ്റീവ് കെയര്‍ ആവശ്യമായി വരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിവിധ ഭാഷകളിലായി ഇന്ത്യയിലുടനീളം സേവനം ലഭ്യമാക്കി ഗുരുതര രോഗമുള്ള ഒരാള്‍ പോലും ഒറ്റപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നു. യോഗ്യതയുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പരിശീലനം നേടിയ വൊളന്റിയര്‍മാരുടെയും സഹായത്തോടെ രോഗികള്‍ക്കും പരിചാരകരെയും സര്‍വ്വ വേദനയില്‍ നിന്ന് ആശ്വാസം, ഫിസിയോതെറാപ്പി, ഡയറ്റ് ഉപദേശം, ഫാമിലി കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യും.

ദുരിതമനുഭവിക്കുന്നവര്‍ക്കു നേരേ മുഖം തിരിച്ച് നടക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ അങ്ങനെ ചെയ്യാനല്ല നമുക്കാവുന്നത് അവര്‍ക്കായി ചെയ്യാനാണ് ശ്രമിക്കുന്നത്. ഒന്നിച്ച് അതു ചെയ്യാമെന്നും പാലിയം ഇന്ത്യ ചെയര്‍മാന്‍ ഡോ. രാജഗോപാല്‍ പറഞ്ഞു.

കെയറിംഗ് ഫോര്‍ ലൈഫ് എന്ന ആശയമാണ് സിപ്ല ഫൗണ്ടേഷനെ നയിക്കുന്നത്. ഗുരുതര രോഗമുള്ളവര്‍ക്ക് ആശ്വാസമേകാന്‍ അനുയോജ്യമായ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള കൂട്ടായ ശ്രമമമാണ് സാഥ്-സാഥ് ഹെല്‍പ്പ് ലൈന്‍ എന്ന് സിപ്ല ഫൗണ്ടഷന്‍ ആന്‍ഡ് സിപ്ല പാലിയേറ്റീവ് കെയര്‍ ആന്‍ഡ്് ട്രെയിനിംഗ് സെന്റര്‍ മാനേജിംഗ് ട്രസ്റ്റി റുമാന ഹമീദ് പറഞ്ഞു.

സാഥ്-സാഥ് ഒരു സ്വപ്ന സാഫല്യമാണെന്ന് കാന്‍ സപ്പോര്‍ട്ട് ഫൗണ്ടര്‍-പ്രസിഡന്റ് ഹര്‍മല ഗുപ്ത പറഞ്ഞു. മറ്റുള്ളവരില്‍ നിന്ന് മറച്ചുവെയ്ക്കാതെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാനുള്ള വേദിയൊരുക്കി അവര്‍ക്കാവശ്യമായ വിവരം ലഭ്യമാക്കുന്നതിനും അവസരമൊരുക്കുക എന്നതാണ് ഹെല്‍പ്പ് ലൈനിനു പിന്നിലെ ആശയം. വേദനയില്‍ നിന്ന് ആശ്വാസം, ഫിസിയോതെറാപ്പി, ഡയറ്റ് ഉപദേശം, ഫാമിലി കൗണ്‍സലിംഗ് തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. ഇതിനപ്പുറം നിറവേറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു.

സാഥ്-സാഥിനെക്കുറിച്ച്

പാലിയേറ്റീവ് കെയര്‍ ആവശ്യമുള്ള വ്യക്തികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായുള്ള ഹെല്‍പ്പ് ലൈനാണ് സാഥ്-സാഥ്. സിപ്ല പാലിയേറ്റീവ് കെയര്‍ ആന്‍ഡ് ട്രെയിനിംഗ് സെന്റര്‍, പുനെ, കാന്‍ സപ്പോ4ട്ട്, ഡെല്‍ഹി, റോമില പാലിയേറ്റീവ് കെയര്‍ , മുംബൈ, ടാറ്റ മെമ്മോറിയല്‍ ഹോസ്പിറ്റല്‍, മുംബൈ, പാല്‍ കെയര്‍ , മുംബൈ, സുഖൂണ്‍ നിലയ, ഗുവാഹത്തി, പാലിയം ഇന്ത്യ, തിരുവന്തപുരം, പെയന്‍ ് റിലീഫ് ആന്‍ ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി, ഹൈദരാബാദ്, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ എന്നീ ഇന്ത്യയിലെ 11 പ്രമുഖ പാലിയേറ്റീവ് കെയര്‍ സ്ഥാപനങ്ങളുടെ സംയുക്ത സംരംഭമാണിത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *