കണ്ണൂര്‍: ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിടാന്‍ പോകുകയാണെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇതുകൊണ്ടാണ് പല കേന്ദ്രമന്ത്രിമാരും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറാകാതിരുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബി ജെ പി അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസിന് കഴിയില്ല. കോണ്‍ഗ്രസിന് സ്വാധീനമുള്ള സ്ഥലങ്ങളിലാണ് ബി ജെ പിയും ശക്തി പ്രാപിക്കുന്നത്. എന്നാല്‍ ഇടതുപക്ഷ മതേതരശക്തികള്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പിക്ക് വളരാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ ബി ജെ പി അധികാരത്തില്‍ വരുന്നത് തടയാന്‍ ഇടതുപക്ഷ ശക്തികള്‍ കരുത്താര്‍ജിക്കണമെന്നും അദ്ദേഹം പറഞ്ഞു.
