കേന്ദ്രസേനയെ മൂന്നിടങ്ങളിലായി വിന്യസിച്ചു

കോഴിക്കോട്: തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി ജില്ലയിലെത്തിയിട്ടുള്ള കേന്ദ്ര സേനയെ നാദാപുരം, വടകര. താമരശ്ശേരി മേഖലകളിലായി വിന്യസിച്ചു. കോട്ടക്കല്‍ ഇസ്ലാമിക് അക്കാദമി ഹയര്‍ സെക്കന്ററി സ്‌കൂള്‍, കുറ്റിയാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍, വളയം ഗവ.ഹൈസ്‌കൂള്‍, കോരങ്ങാട് ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്നിവിടങ്ങളിലാണ് കേന്ദ്രസേന തമ്പടിച്ചിട്ടുള്ളത്. ഇന്തോ-ടിബറ്റന്‍ പോലീസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്) സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്‌സ് (സി.ആര്‍.പി.എഫ്) എന്നിവയുടെ അഞ്ച് കമ്പനി സേനയാണ് ജില്ലയില്‍ എത്തിയിട്ടുള്ളത്. പ്രശ്‌നസാധ്യതാ മേഖലകളില്‍ സേന റൂട്ട് മാര്‍ച്ച് നടത്തും. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ രാത്രികാല പട്രോളിംഗും പൊാലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ബസ് സ്റ്റാന്‍ഡുകള്‍, റയില്‍വേ സ്റ്റേഷന്‍, ലോഡ്ജുകള്‍, ആള്‍സഞ്ചാരം കുറഞ്ഞ വഴികള്‍ എന്നിവിടങ്ങളിലെല്ലാം രാത്രികാല നിരീക്ഷണം കര്‍ശനമാക്കി. വാറണ്ടുള്ള പ്രതികളെ കണ്ടെത്തി പിടികൂടുന്നതുള്‍പ്പെടെയുള്ള അതിവേഗ പ്രവര്‍ത്തന പരിപാടിക്കും പൊലീസ് രൂപം കൊടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published.