കോഴിക്കോട്: ചട്ടലംഘനം തുടരുന്ന 418 ബാറുകളുടെ ലൈസന്‍സ് ഒരു കാരണവശാലും പുതുക്കി നല്‍കരുതെന്ന് കേരള മദ്യ നിരോധന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സമിതി ഹൈക്കോടതിയില്‍ നല്‍കിയ റിട്ടിന്റെ അടിസ്ഥാനത്തില്‍ 418 ബാറുകളുടെ കാര്യത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ കോടതി നല്‍കിയ നിര്‍ദ്ദേശം വന്നിട്ട് വര്‍ഷം ഒന്നായെങ്കിലും സര്‍ക്കാര്‍ അനങ്ങിയിരുന്നില്ല. ഇപ്പോള്‍ 418 ബാറുകളുടെ കാര്യത്തില്‍ സുപ്രീം കോടതിയും ഇടപെട്ടുകഴിഞ്ഞതിനാല്‍, ഇനിയും അനങ്ങാപ്പാറ നയം തുടരരുതെന്നും താഴെ കൗണ്ടറിട്ട് യഥേഷ്ടം മദ്യം വിളമ്പുന്ന ചട്ടലംഘനം ബാറുകള്‍ നിര്‍ബാധം തുടരുകയാണെന്നും മലയാളിയുടെ അതിരുകടന്ന മദ്യപാനത്തില്‍ സര്‍ക്കാരിന്റെ ആശങ്ക ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാതിരിക്കാനുള്ള ആര്‍ജ്ജവം കാണിക്കുകയാണ് വേണ്ടതെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡണ്ട് റവ:”ഫാദര്‍ തോമസ് തൈത്തോട്ടം അധ്യക്ഷത വഹിച്ചു.
FLASHNEWS