കണ്ണൂര്‍: കണ്ണൂരില്‍ മാതാപിതാക്കള്‍ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന അഞ്ചു വയസുകാരി പീഡനത്തിനിരയായി. സംഭവത്തെത്തുടര്‍ന്ന് യുവാവിനെ പിടികൂടി. നെയ്യാറ്റിന്‍കര സ്വദേശിയും ആയിക്കരയിലെ മത്സ്യതൊഴിലാളിയുമായ സന്തോഷ് (34) ആണ് പിടിയിലായത്.പുലര്‍ച്ചെ രണ്ടോടെ കണ്ണൂര്‍ ശ്രീനാരായണപാര്‍ക്ക് റോഡിലെ ബാറിന് സമീപമായിരുന്നു സംഭവം. തമിഴ് നാടോടി സ്ത്രീയുടെ മകളാണ് പീഡനത്തിന് ഇരയായത്. ഇവര്‍ക്ക് മൂന്നുദിവസം പ്രായമായ ഒരു കുഞ്ഞും രണ്ടു വയസ് പ്രായമായ മറ്റൊരു കുഞ്ഞുമുണ്ട്. ഇളയകുഞ്ഞ് കരഞ്ഞതിനെത്തുടര്‍ന്ന് ഉറക്കമുണര്‍ന്നപ്പോള്‍ കൂടെക്കിടന്ന് ഉറങ്ങിയിരുന്ന മകളെ കണാതായതോടെ തെരച്ചില്‍ നടത്തി. ഇതെ തുടര്‍ന്ന് തിരച്ചില്‍ തുടര്‍ന്നപ്പോള്‍ കെട്ടിടത്തിന് പിന്നിലെ കുറ്റിക്കാട്ടില്‍ വച്ച് യുവാവ് കുട്ടിയെ പീഡിപ്പിക്കുന്നത് കാണുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ ഓട്ടോ ഡ്രൈവര്‍മാരും പൊലീസും ചേര്‍ന്ന് പിടികൂടി. കുട്ടിയെ പിന്നീട് ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.പാട്ട പെറുക്കി ജീവിക്കുന്ന നാടോടികള്‍ തമിഴ്‌നാട് തിരുവാലൂര്‍ സ്വദേശികളാണ്. മൂന്നുവര്‍ഷം മുമ്പാണ് ഇവര്‍ കണ്ണൂരിലെത്തിയത്. കുട്ടിയുടെ പിതാവ് കണ്ണൂര്‍ ജയിലിലാണ്.
FLASHNEWS