മണാലിയില്‍ റഷ്യൻ ദമ്ബതികള്‍ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി


റഷ്യൻ ദമ്ബതികളുടെ മൃതദേഹം മുറിവേറ്റ നിലയില്‍ കണ്ടെത്തി. മണികരനിലെ കുളത്തില്‍ നിന്നും നഗ്നമായ നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.ഇതുവരെ ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. യുവാവിന്റെ മൃതദേഹം കുളക്കരയില്‍ നിന്നും യുവതിയുടേത് കുളത്തില്‍ നിന്നുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് അരികില്‍ നിന്നും ലഭിച്ച ബാഗില്‍ നിന്നാണ് ഇവര്‍ റഷ്യൻ സ്വദേശികളാണെന്ന് നിഗമനത്തിലെത്തിയതെന്ന് പോലീസ് അറിയിച്ചു.


ഇരുവര്‍ക്കും 20 വയസ്സ് പ്രായം തോന്നിക്കും. മൃതദേഹത്തിന് സമീപത്ത് നിന്നും ബാഗ്, ബ്ലേഡ്, മൊബൈൻ ഫോണ്‍, എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും കൈകളില്‍ മുറിവേറ്റ പാടുകളും ഉണ്ട്. മൃതദേഹം പേസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി കുളുവിലെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


‘സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. ഇരുവരും താമസിച്ചിരുന്ന ഹോട്ടല്‍, ഹോം സ്‌റ്റേ എന്നിവടങ്ങളില്‍ അന്വേഷണം നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമെ മരണകാരണം വ്യക്തമാകൂ’ എഎസ്പി സഞ്ജീവ് ചൗഹാൻ അറിയിച്ചു.



Sharing is Caring