ചാന്ദ്രയാന്‍ ദൗത്യത്തില്‍ ഇന്ത്യയെ അഭിനന്ദിച്ച് റഷ്യ. അഭിനന്ദനം അറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സന്ദേശമയച്ചു. ബഹിരാകാശ പര്യവേഷണത്തിലെ ഒരു വലിയ മുന്നേറ്റമാണ് ചാന്ദ്രയാനിലൂടെ ഇന്ത്യ സാധിച്ചതെന്ന് പുടിന്‍ പറഞ്ഞു.
‘ശാസ്ത്ര സാങ്കേതിക മേഖലയില്‍ ഇന്ത്യ കൈവരിച്ച ശ്രദ്ധേയമായ പുരോഗതിയുടെ തെളിവാണ് ചാന്ദ്രയാന്‍3’ എന്നും പുടിന്‍ സന്ദേശത്തിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസമായിരുന്നു റഷ്യയുടെ ചാന്ദ്ര പേടകമായ ലൂണ25 തകര്‍ന്നത്. ഭൂമിയുമായുള്ള ബന്ധം നഷ്ടമായ പേടകം ചന്ദ്രനില്‍ ഇടിച്ചിടുകയായിരുന്നു.














