കിവീസിന് എതിരായ മൂന്നാം ടി20;പ്ലെയിംഗ് ഇലവനില്‍ മാറ്റമുണ്ടായേക്കില്ലെന്ന സൂചന നൽകി രോഹിത് ശര്‍മ്മ

കിവീസിനെതിരായ ടി20 ഇതിനോടകം ഇന്ത്യ സ്വന്തമാക്കിയ സാഹചര്യത്തില്‍ നാളെ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തിലെ ടീമില്‍ മാറ്റം വരുത്തുമോ എന്നതില്‍ നിര്‍ണായക സൂചന നല്‍കി നായകന്‍ രോഹിത് ശര്‍മ്മ. ഋതുരാജ് ഗെയ്ക്‌വാദ്, ആവേഷ് ഖാന്‍ എന്നിവര്‍ക്ക് അവസരം കാത്ത് നില്‍ക്കവേ പ്ലെയിംഗ് ഇലവനില്‍ മാറ്റമുണ്ടായേക്കില്ലെന്ന സൂചനയയാണ് രോഹിത് നല്‍കിയിരിക്കുന്നത്.

‘ഇതൊരു യുവതാരനിരയാണ്. ടീമിലെ പലരും അധികം മത്സരം കളിച്ചിട്ടില്ലാത്തവരാണ്. അധിനാല്‍ താരങ്ങള്‍ക്ക് ആവിശ്യത്തിന് മത്സരം നല്‍കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അടുത്ത മത്സരത്തിലെ മാറ്റങ്ങളെക്കുറിച്ച് അധികം ചിന്തിക്കേണ്ട കാര്യമില്ല. ഇന്ത്യക്ക് അനുയോജ്യമായതെന്തോ അതാണ് ഞങ്ങള്‍ ചെയ്യുക.’

‘നിലവില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ആവശ്യത്തിന് മത്സരം ലഭിച്ചുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പാക്കേണ്ടതായുണ്ട്. ഇതില്‍ പലരും അധികം കളിച്ചിട്ടുള്ളവരല്ല. ഇടം ലഭിക്കാത്തവര്‍ അവസരത്തിനായി കാത്തിരിക്കുക. നിരവധി ടി20 മത്സരങ്ങള്‍ ഇനിയും വരാനുണ്ട്. ഹര്‍ഷല്‍ പട്ടേല്‍ പ്രതിഭാശാലിയായ ബോളറാണ്. ഈ സാഹചര്യത്തില്‍ സ്ലോ ബോളുകള്‍ നന്നായി ഉപയോഗിക്കാന്‍ അവനായി’രോഹിത് ശര്‍മ പറഞ്ഞു.

അരങ്ങേറ്റ മത്സരത്തില്‍ നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് ഹര്‍ഷല്‍ നേടിയത്. ഇതിലൂടെ ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാനും ഹര്‍ഷലിനായി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *