റിച്ചാർഡ് ആറ്റൻബറോ അന്തരിച്ചു

richard-444786ലണ്ടൻ . പ്രശസ്ത ബ്രിട്ടീഷ് നടനും സംവിധായകനുമായ റിച്ചാർഡ് ആറ്റൻബറോ (90) അന്തരിച്ചു . ഓസ്കാർ അവാർഡ് ജേതാവായ അദ്ദേഹമാണ് പ്രശസ്ത സിനിമയായ ഗാന്ധി സംവിധാനം ചെയ്തത് .  ഏറ്റവും നല്ല സംവിധായകനും ചിത്രത്തിനുമുള്ള ഓസ്കാർ അവാർഡ് ഗാന്ധിയിലൂടെ അദ്ദേഹത്തിനു ലഭിച്ചു . എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ഇതിൽ ചില ചിത്രങ്ങളുടെ നിർമ്മാണവും സംവിധാനവും നിർവഹിച്ചതും അദ്ദേഹം തന്നെയാണ്

1942 ൽ ഇൻ വിച്ച് വീ സെർവ് എന്ന ചിത്രത്തിലൂടെ സിനിമാഭിനയം ആരംഭിച്ച ആറ്റൻബറോ  1977 ൽ സത്യജിത് റായിയുടെ ദി ചെസ്സ് പ്ലേയർ എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട് . സ്പീൽ ബർഗിന്റെ ജുറാസിക് പാർക്കിൽ ജോൺ ഹാമൻഡ് എന്ന കോടീശ്വരനായി അഭിനയിച്ചത് അറ്റൻബറോ ആണ് .

2002 ൽ പുറത്തിറങ്ങിയ പക്കൂൺ ആണ് അവസാനമായി അഭിനയിച്ച ചിത്രം . 2007 ൽ പുറത്തിറങ്ങിയ ക്ലോസിംഗ് ദി റിംഗ് എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. 

Spread the love

Leave a Reply

Your email address will not be published. Required fields are marked *