കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി.


01governor
ന്യൂഡല്‍ഹി: മഹാരാഷ്ട്ര ഗവര്‍ണര്‍ കെ.ശങ്കരനാരായണനെ മിസോറാമിലേക്ക് സ്ഥലം മാറ്റി. ഗുജറാത്ത് ഗവര്‍ണര്‍ ഓം പ്രകാശ മഹാരാഷ്ട്രയുടെ ചുമതല കൂടി വഹിക്കും.
യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരോട് രാജിവെക്കാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2017ല്‍ കാലാവധി അവസാനിക്കുന്നത് വരെ മിസോറം ഗവര്‍ണറായി പ്രവര്‍ത്തിക്കാനാണ് ശങ്കരനാരായണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


 



Sharing is Caring