കൊച്ചി: പുതിയ മദ്യനയത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ബാറുടമകള്‍. മദ്യ നിരോധനത്തിലൂടെ 20000 കോടി രൂപയുടെ വ്യവസായമാണ് തകര്‍ന്നതെന്നും ബാറുകള്‍ പൂട്ടിയതിനാല്‍ അഞ്ച് തൊഴിലാളികള്‍ ആത്മഹത്യ ചെയ്തതായും ബാറുടമകള്‍ പറഞ്ഞു.
സുധീരന് ബാര്‍ വ്യവസായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. മതമേലധ്യക്ഷന്മാരെ കൂട്ടുപിടിച്ച് ഉമ്മന്‍ചാണ്ടിയോടുള്ള വിരോധം തീര്‍ക്കുകയാണെന്നും കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷം ബാറുടമകള്‍ പറഞ്ഞു. യോഗത്തില്‍ കെപിസിസി അധ്യക്ഷനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. കെപിസിസി പ്രസിഡന്റിന്റെ കോള്‍ ലിസ്റ്റ് പരിശോധിക്കണമെന്നും ബാറുകള്‍ക്കെതിരെ അദ്ദേഹം ഗൂഡാലോചന നടത്തിയതായും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
FLASHNEWS