അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും


ഇടുക്കിയിലെ ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ ആക്രമണകാരിയായ അരിക്കൊമ്പനെ മയക്ക് വെടി വയ്ക്കുന്നതിനുള്ള വനം വകുപ്പ് സംഘങ്ങളുടെ രൂപീകരണം ഇന്ന് നടക്കും. എട്ടു സംഘങ്ങളെയാണ് രൂപീകരിക്കേണ്ടത്. ഏതൊക്കെ ആളുകള്‍ എന്തൊക്കെ ജോലികള്‍ ചെയ്യണം എന്നത് വിശദീകരിച്ചു നല്‍കും. മറ്റു വകുപ്പുകളെ ഉള്‍പ്പെടുത്തി നാളെ മോക്ക് ഡ്രില്‍ നടത്താനാണ് ഇപ്പോഴത്തെ തീരുമാനം.


കോടതിവിധി അനുകൂലമാക്കുന്നതിന് വേണ്ട എല്ലാ വിവരങ്ങളും വനം വകുപ്പ് തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അനുകൂല വിധി വന്നാല്‍ അടുത്ത ദിവസം തന്നെ മയക്ക് വെടി വക്കുന്ന ദൗത്യത്തിലേക്കും കടക്കും. നിലവില്‍ 301 കോളനിക്ക് സമീപമാണ് അരിക്കൊമ്പനുള്ളത്.. ആനയുടെ നിരീക്ഷണത്തിനായി വാച്ചര്‍മാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടില്‍ നിന്നെത്തിയ ആര്‍ആര്‍ടിയും ഡോ. അരുണ്‍ സഖറിയയും ചിന്നക്കനാലില്‍ തുടരുകയാണ്.




Sharing is Caring