അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റം;വിദ്യഭ്യാസ വകുപ്പിന്റെ പരിഗണനയില്‍


അഞ്ചു വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് നിര്‍ബന്ധിത സ്ഥലം മാറ്റം നടത്തുന്നത് വിദ്യഭ്യാസ വകുപ്പിന്റെ പരിഗണനയില്‍. ഇതിനായുള്ള കരടുനയം വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കി. ഒന്നാം ക്ലാസ് മുതല്‍ 10ാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ അധ്യാപകരാണ് നയത്തിന് കീഴില്‍ ഉള്‍പ്പെടുന്നത്.


എല്‍പി, യുപി, ഹൈസ്‌കൂളുകളിലേക്ക് ജില്ലാതല പിഎസ്സി പട്ടിക വഴിയാണ് നിയമനം നടത്തുക. നിയമനം ലഭിച്ച ജില്ലയില്‍ തന്നെ സ്ഥലംമാറ്റം പരിഗണിക്കുന്ന തരത്തിലായിരിക്കും പുതിയ നയവുമെന്നാണ് റിപ്പോര്‍ട്ട്.


അധ്യാപകര്‍ ഒരേ സ്‌കൂളില്‍ തുടരുന്നത് സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് നീക്കം. കൂടാതെ സ്ഥലംമാറ്റം അധ്യാപകരുടെ സേവനം പൊതുവായി ഉപകരിക്കപ്പെടാന്‍ സഹായിക്കുമെന്ന് കണക്കുക്കൂട്ടലുണ്ട്.



Sharing is Caring