റോഡരികില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍.

റോഡരികില്‍ കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിന് നിയന്ത്രിക്കാന്‍ മാര്‍ഗനിര്‍ദ്ദേശം പുറത്തിറക്കി സര്‍ക്കാര്‍. കൊടി തോരണങ്ങള്‍ കെട്ടുമ്പോള്‍ തദ്ദേശ സെക്രട്ടറിയുടെ അനുമതി വാങ്ങണമെന്നാണ് പ്രധാന നിര്‍ദ്ദേശം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ തീരുമാനം അനുസരിച്ചാണ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയതെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു.

പൊതുസ്ഥലങ്ങളില്‍ ഗതാഗതത്തിന് തടസ്സമുണ്ടാകാത്ത തരത്തിലായിരിക്കണം കൊടിതോരണങ്ങള്‍ സ്ഥാപിക്കേണ്ടത്. കാല്‍ നടക്കാര്‍ക്കും തടസ്സമുണ്ടാകരുത്. ഗതാഗതത്തിനും കാല്‍നടയ്ക്കും തടസമുണ്ടാക്കുന്ന തരത്തില്‍ കൊടി തോരണങ്ങളോ പരസ്യങ്ങളോ സ്ഥാപിച്ചാല്‍ അവ അടിയന്തരമായി നീക്കം ചെയ്യാന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന സെക്രട്ടറിമാര്‍ നടപടിയെടുക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറഞ്ഞു.

പരസ്യങ്ങളും കൊടി തോരണങ്ങളും സ്ഥാപിക്കുന്നതും അവ നീക്കം ചെയ്യുന്നതും രാഷ്ട്രീയ-സാമുദായിക സ്പര്‍ദ്ധയ്ക്ക് കാരണമാകാതിരിക്കാന്‍ ശ്രദ്ധിക്കണം, സമ്മേളനങ്ങള്‍, ഉത്സവങ്ങള്‍ എന്നിവ നടക്കുന്ന സമയങ്ങളില്‍ പൊതുവഴികളില്‍ തടസ്സമുണ്ടാക്കാത്ത വിധത്തില്‍ സമയപരിധി തീരുമാനിച്ച് കൊടിമരങ്ങളും തോരണങ്ങളും സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *