മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട്‌ ജില്ലയിൽ കരുതൽ തടങ്കൽ


മുഖ്യമന്ത്രി പിണറായി വിജയൻറെ സന്ദർശനത്തോടനുബന്ധിച്ച് പാലക്കാട്‌ ജില്ലയിൽ വീണ്ടും കരുതൽ തടങ്കൽ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെയാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പൊലീസ് രാവിലെ ആറ് മണിക്ക് വീട്ടിൽ എത്തിയാണ് എകെ ഷാനിബിനെ കൂട്ടികൊണ്ട് പോയത്.


151 സിആർപിസി വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കൽ ആണെന്നാണ് ചാലിശേരി പോലീസിന്റെ വിശദീകരണം. കൂടുതൽ പേരെ അറസ്റ്റ് ചെയ്യണോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.


മു​ഖ്യ​മ​ന്ത്രി​ക്കാ​യി പൊ​ലീ​സ്​ ഒ​രു​ക്കു​ന്ന അ​മി​ത സു​ര​ക്ഷ​ക്കെ​തി​രെ വ്യാ​പ​ക ആ​ക്ഷേ​പ​മു​യ​ർ​ന്നെ​ങ്കി​ലും സു​ര​ക്ഷ​യി​ൽ ഒ​രു വി​ട്ടു​വീ​ഴ്ച​യും വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്​ പൊ​ലീ​സ്.കു​ഞ്ഞി​ന്​ മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ പി​താ​വി​നെ ത​ട​ഞ്ഞ​തും കെ.​എ​സ്‌.​യു പ്ര​വ​ർ​ത്ത​ക​ക്കെ​തി​രാ​യ ​ന​ട​പ​ടി​യും അ​ക​മ്പ​ടി​ വാ​ഹ​ന​ത്തി​ന്‍റെ അ​മി​ത​വേ​ഗ​വും സു​ര​ക്ഷ​ക്കാ​യി വാ​ഹ​ന​ങ്ങ​ൾ ത​ട​ഞ്ഞ​തുമെല്ലാം ​ കോ​ട​തി​യു​ടെ വി​മ​ർ​ശ​ന​ത്തി​ന് ഇടയാക്കിയിരുന്നു​ ​. മു​ഖ്യ​മന്ത്രിയുടെ ഭീ​ഷ​ണി നേ​രി​ടു​ന്ന വ്യ​ക്തി​യാ​ണെ​ന്നും സം​സ്ഥാ​ന​ത്ത്​ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭ​ങ്ങ​ളു​ൾ​പ്പെ​ടെ ക​ണ​ക്കി​ലെ​ടു​ത്ത്​ ക​ർ​ശ​ന സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തി​യേ മ​തി​യാ​കൂ​വെ​ന്നു​മാ​ണ്​ പൊ​ലീ​സ് തീ​രു​മാ​നം.



Sharing is Caring