പുതിയ സൂപ്പര്‍ ടോപ്പ്-അപ്പ് ഹെല്‍ത്ത് പോളിസിയുമായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ്

തിരുവനന്തപുരം: മെഡിക്കല്‍ ചെലവുകള്‍ അപ്രതീക്ഷിതമായി വര്‍ധിക്കുകയും സാധാരണ ആരോഗ്യ കവറേജുകള്‍ക്കപ്പുറത്തേക്ക് കടന്ന് ഉപഭോക്താവിന്റെ പോക്കറ്റിനെ ബാധിക്കുകയും ചെയ്യുന്ന വെല്ലുവിളികളെ നേരിടുക എന്ന ലക്ഷ്യത്തോടെ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് പുതിയ റിലയന്‍സ് ഹെല്‍ത്ത് സൂപ്പര്‍ ടോപ്പ്-അപ്പ് ഇന്‍ഷുറന്‍സ് പോളിസി അവതരിപ്പിച്ചു. റീട്ടെയില്‍ ഉപഭോക്താക്കള്‍ക്കായിട്ടാണ് പോളിസി തയ്യാറാക്കിയിരിക്കുന്നത്. 18നും 65നും ഇടയിലുള്ള ആര്‍ക്കും പോളിസി എടുക്കാം.
മെഡിക്കല്‍ ചെലവുകള്‍ ഉയരുമ്പോള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കവറേജ് ആവശ്യമനുസരിച്ച് താങ്ങാവുന്ന നിരക്കില്‍ ഉയര്‍ത്താവുന്നതാണ് റിലയന്‍സ് ഹെല്‍ത്ത് സൂപ്പര്‍ ടോപ്-അപ്പ് പോളിസി. ഈ രംഗത്തെ ഒട്ടേറെ പുതുമയുള്ള നേട്ടങ്ങള്‍ ഇതോടൊപ്പമുണ്ട്. അവയവ ദാന ചെലവ് മുതല്‍ ആധുനിക റോബോട്ടിക്ക്‌സ് ശസ്ത്രക്രിയകള്‍ക്കുള്ള ചെലവ് വരെ പോളിസിക്കു കീഴില്‍ അനായാസം സാധ്യമാകും. അഞ്ചു ലക്ഷം രൂപവരെയുള്ള ആഗോള കവര്‍, ആമ്പുലന്‍സ് കവര്‍, രണ്ട് ലക്ഷം രൂപവരെയുള്ള പ്രസവ കവര്‍, കണ്‍സ്യൂമബിള്‍ കവര്‍ തുടങ്ങിയ അപൂര്‍വ്വ നേട്ടങ്ങള്‍വരെ പോളിസി നല്‍കുന്നു.
ഇന്‍ഷുര്‍ ചെയ്യുന്ന തുകയിലും അഞ്ചു ലക്ഷം മുതല്‍ 1.3 കോടി രൂപവരെ വൈവിധ്യം ലഭ്യമാണ്. ചെറിയ ആശുപത്രി ചെലവു പോലും താങ്ങാനാവാത്ത, നിലവില്‍ കുറഞ്ഞ കവറിലുള്ള പോളിസി ഉടമകള്‍ക്ക് ടോപ്പ് അപ്പ് ചെയ്ത് സാമ്പത്തിക ഭാഗം സുരക്ഷിതമാക്കാം. നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്ക് സൂപ്പര്‍ ടോപ്പ് അപ്പ് പോളിസി തെരഞ്ഞെടുക്കാം. ആവശ്യമനുസരിച്ച് രണ്ടു ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപവരെ ഡിഡക്റ്റിബിള്‍ ഒപ്ഷനും തെരഞ്ഞെടുക്കാം.
റിലയന്‍സ് ഹെല്‍ത്ത് സൂപ്പര്‍ ടോപ്പ് അപ്പ് പോളിസി വ്യക്തിഗതമായോ കുടുംബത്തിന് ഫ്‌ളോട്ടര്‍ അടിസ്ഥാനത്തിലോ എടുക്കാം. 1,2 അല്ലെങ്കില്‍ മൂന്ന് വര്‍ഷം കാലാവധികളില്‍ ലഭ്യമാണ്. ‘ദീര്‍ഘ കാല മൊത്തം കിഴിവ്’ നല്‍കുന്ന പോളിസി വ്യവസായത്തില്‍ ആദ്യത്തേതാണ്. നാലു വര്‍ഷത്തേക്ക് ക്ലെയിമൊന്നും ഇല്ലെങ്കില്‍ കിഴിവ് മാറ്റി സൂപ്പര്‍ ടോപ്പ് അപ്പ് പോളിസിയെ സാധാരണ ആരോഗ്യ പോളിസിയാക്കാനും അവസരമുണ്ട്. എപ്പോള്‍ വേണമെങ്കിലും കിഴിവ് തിരികെ വാങ്ങുകയും ചെയ്യാം. ആദ്യമായി പോളിസി എടുക്കുന്നവര്‍ക്ക് ഡിസ്‌ക്കൗണ്ട് ഓഫറുകളുമുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *