സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പരിഷ്‌കാരങ്ങൾ അവസാന ഘട്ടത്തിലേക്ക്

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പരിഷ്‌കാരങ്ങൾ അവസാന ഘട്ടത്തിലേക്ക് . ല​യ​ന ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ സ്കൂ​ളു​ക​ളു​ടെ പേ​രി​ൽ മാ​റ്റം വ​രു​ക​യും ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക ഇ​ല്ലാ​താ​വു​ക​യും ചെ​യ്യും. ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക​ക്ക് പ​ക​രം വി​വി​ധ ശ്രേ​ണി​യി​ലു​ള്ള പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക സൃ​ഷ്ടി​ക്കാ​നാ​ണ് വി​ദ​ഗ്ദ സ​മി​തി റി​പ്പോ​ർ​ട്ടി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.12ാം ക്ലാ​സ് വ​രെ​യു​ള്ള ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളു​ടെ പേ​ര് ഗ​വ. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റും.

ഈ ​സ്കൂ​ളി​ലെ മേ​ധാ​വി ഗ​വ. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി​രി​ക്കും. 10ാം ക്ലാ​സ് വ​രെ​യു​ള്ള സ്കൂ​ളു​ക​ളു​ടെ പേ​ര് ഹൈ​സ്കൂ​ൾ എ​ന്ന​തി​നു പ​ക​രം ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നാ​ക്കി മാ​റ്റും. ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക ലോ​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​കും. ഏ​ഴാം ക്ലാ​സ് വ​രെ​യു​ള്ള അ​പ്പ​ർ പ്രൈ​മ​റി (യു.​പി) സ്കൂ​ളു​ക​ളു​ടെ പേ​ര് പ്രൈ​മ​റി സ്കൂ​ൾ എ​ന്നാ​യി മാ​റും. ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ത​സ്തി​ക അ​പ്പ​ർ പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നാ​യി മാ​റും. നാ​ലാം ക്ലാ​സ് വ​രെ​യു​ള്ള ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളു​ക​ൾ അ​തേ​പേ​രി​ൽ​ത​ന്നെ തു​ട​രും.

ഇ​വി​ട​ത്തെ ഹെ​ഡ്മാ​സ്റ്റ​ർ ലോ​വ​ർ പ്രൈ​മ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ആ​യി മാ​റും.നി​ല​വി​ലു​ള്ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വേ​ർ​തി​രി​വ് പൂ​ർ​ണ​മാ​യും ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് പ​രി​ഷ്കാ​രം. ഇ​തി​നാ​യി എ​ട്ട് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളെ സെ​ക്ക​ൻ​ഡ​റി​ത​ലം എ​ന്നാ​ക്കി മാ​റ്റും. ഹൈ​സ്കൂ​ൾ, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ ഇ​ല്ലാ​താ​കും. പ​ക​രം സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക​ക​ൾ മാ​ത്രം. യോ​ഗ്യ​ത ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ​യു​ള്ള പി.​ജി​യും ബി.​എ​ഡും സെ​റ്റും. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ത​സ്തി​ക ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രു​ടെ പ്ര​മോ​ഷ​ൻ ത​സ്തി​ക​യാ​കും. ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക ഇ​ല്ലാ​താ​കു​ന്ന​തോ​ടെ ഇ​തി​ലേ​ക്ക് സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​രി​ൽ​നി​ന്ന് സീ​നി​യോ​റി​റ്റി അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തും.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക ത​സ്തി​ക സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ (ഗ്രേ​ഡ് വ​ൺ) എ​ന്നാ​ക്കി മാ​റ്റും. ഇ​വ​ർ​ക്ക് എ​ട്ട് മു​ത​ൽ 12 വ​രെ ക്ലാ​സു​ക​ളി​ൽ പ​ഠി​പ്പി​ക്കാം. സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ​​യോ​ഗ്യ​ത ഇ​ല്ലാ​ത്ത​വ​ർ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക ത​സ്തി​ക​യി​ൽ തു​ട​രും. ഇ​വ​ർ വി​ര​മി​ക്കു​ന്ന​തോ​ടെ ബ​ന്ധ​പ്പെ​ട്ട ത​സ്തി​ക ഇ​ല്ലാ​താ​കും. തു​ട​ർ​ന്നു​ള്ള നി​യ​മ​ന​ങ്ങ​ൾ സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ ത​സ്തി​ക​യി​ൽ.

പ്രധാന മാറ്റങ്ങൾ

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി ജൂ​നി​യ​ർ അ​ധ്യാ​പ​ക ത​സ്തി​ക സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ എ​ന്നാ​ക്കി മാ​റ്റും.
* ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​ർ (ഡി.​ഇ.​ഒ) അ​സി. സ്കൂ​ൾ എ​ജ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​കും.
* വി.​എ​ച്ച്.​എ​സ്.​ഇ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ത​സ്തി​ക ജോ​യ​ൻ​റ് ഡ​യ​റ​ക്ട​ർ (വ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ൻ) എ​ന്നാ​ക്കി മാ​റ്റും.
* വി.​എ​ച്ച്.​എ​സ്.​ഇ അ​സി. ഡ​യ​റ​ക്ട​ർ ത​സ്തി​ക സ്കൂ​ൾ എ​ജ്യു​ക്കേ​ഷ​ൻ ഓ​ഫീ​സ​ർ (വ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ൻ) എ​ന്നാ​ക്കും.
* വി.​എ​ച്ച്.​എ​സ്.​ഇ ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ ത​സ്തി​ക ടെ​ക്നി​ക്ക​ൽ ഓ​ഫീ​സ​ർ (വ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ൻ) എ​ന്നാ​കും.
* ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യി​ലെ ക​രി​യ​ർ ഗൈ​ഡ​ൻ​സ്/ അ​ഡോ​ള​സ​ൻ​റ് കൗ​ൺ​സ​ലി​ങ് കോ ​ഓ​ഡി​നേ​റ്റ​ർ ത​സ്തി​ക ഇ​ല്ലാ​താ​കും. ചു​മ​ത​ല ജോ​യ​ൻ​റ് ഡി.​ജി.​ഇ​ക്ക്.
* ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി.​എ​ച്ച്.​എ​സ്.​ഇ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ൻ.​എ​സ്.​എ​സ് കോ ​ഓ​ഡി​നേ​റ്റ​ർ ത​സ്തി​ക ഇ​ല്ലാ​താ​കും. ചു​മ​ത​ല ജോ​യ​ൻ​റ് ഡി.​ജി.​ഇ​ക്ക്.
* യു.​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ച​ർ എ​ന്നാ​ക്കി മാ​റ്റും. നി​ല​വി​ലു​ള്ള​വ​രി​ൽ പ്രൈ​മ​റി സ്കൂ​ളി​ലേ​ക്കു​ള്ള പു​തു​ക്കി​യ യോ​ഗ്യ​ത (ബി​രു​ദ​വും ബി.​എ​ഡും) നേ​ടാ​ത്ത​വ​ർ യു.​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക​യി​ൽ തു​ട​രും. ഇ​വ​ർ വി​ര​മി​ക്കു​ന്ന മു​റ​ക്ക് യു.​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക ഇ​ല്ലാ​താ​കും. തു​ട​ർ​ന്നു​ള്ള നി​യ​മ​നം പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക​യി​ൽ.
* എ​ൽ.​പി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക 2030 ജൂ​ൺ ഒ​ന്ന് മു​ത​ൽ ഇ​ല്ലാ​താ​കും. ഇ​തി​ന് ശേ​ഷം ഈ ​ത​സ്തി​ക​യും ബി​രു​ദം യോ​ഗ്യ​ത​യാ​യു​ള്ള പ്രൈ​മ​റി സ്കൂ​ൾ ടീ​ച്ച​ർ എ​ന്നാ​ക്കി മാ​റ്റും.
* വി.​എ​ച്ച്.​എ​സ്.​ഇ​ക​ളി​ലെ നോ​ൺ​വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ ജൂ​നി​യ​ർ ത​സ്തി​ക ഇ​ല്ലാ​താ​കും. ത​സ്തി​ക​യി​ലു​ള്ള​വ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ച​ർ ത​സ്തി​ക​യി​ലേ​ക്ക് മാ​റും.
വി.​എ​ച്ച്.​എ​സ്.​ഇ വൊ​ക്കേ​ഷ​ന​ൽ ടീ​ച്ച​ർ വ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​റാ​യി മാ​റും. ത​സ്തി​ക​യി​ൽ എ​ട്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​രെ ഗ്രേ​ഡ് ഒ​ന്നാ​ക്കി ഉ​യ​ർ​ത്തും.
* വി.​എ​ച്ച്.​എ​സ്.​ഇ​യി​ലെ ഇ​ൻ​സ്ട്ര​ക്ട​ർ ത​സ്തി​ക വ​ർ​ക്ക് എ​ജ്യു​ക്കേ​ഷ​ൻ ഇ​ൻ​സ്ട്ര​ക്ട​ർ എ​ന്നാ​ക്കി മാ​റ്റും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *