നടി രമ്യാ കൃഷ്ണന്റെ കാറിൽ നിന്ന് നൂറിലധികം മദ്യകുപ്പികൾ പിടികൂടി; രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തിൽ , ഡ്രൈവര്‍ പിടിയില്‍

ചെന്നൈ: തെന്നിന്ത്യയിലെ നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് വിദേശമദ്യം പിടിച്ചെടുത്തു. ചെന്നൈ ചെങ്കല്‍പ്പേട്ട് ചെക്ക്‌പോസ്റ്റില്‍ വച്ചാണ് പിടികൂടിയത്. നൂറിലധികം മദ്യക്കുപ്പികളാണ് ഇവരുടെ കാറില്‍ നിന്നും പിടികൂടിയത്. ഈ സമയം കാറില്‍ രമ്യാ കൃഷ്ണനും സഹോദരിയും ഉണ്ടായിരുന്നു. മാമ്മലപുരത്ത് നിന്നാണ് ചെന്നൈയിലേക്കാണ് മദ്യം കടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. പിടിച്ചെടുത്തവയില്‍ വിലകൂടിയ വിദേശ മദ്യവും ബിയറും ഉണ്ടെന്ന് ചെന്നൈ കാനത്തൂര്‍ പോലീസ് വ്യക്തമാക്കി. കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. നടിയെയും സഹോദരിയെയും പോലീസ് ചോദ്യം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *