സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അടുത്ത ഘട്ടം ഓണ്‍ലൈന്‍ ക്ലാസുകള്‍


തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ അടുത്തഘട്ട ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. രണ്ടാഴ്ച്ചത്തെ ട്രയല്‍ ക്ലാസുകള്‍ അവസാനിക്കുന്ന സാഹചര്യത്തിലാണ് ക്ലാസുകള്‍ ആരംഭിക്കുന്നത്. ട്രയല്‍ റണ്ണില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ആവശ്യമായ മാറ്റങ്ങളോടെ പഴയ സമയക്രമത്തില്‍ തന്നെയായിരിക്കും പുതിയ ക്ലാസുകള്‍ നടക്കുക.


കൈറ്റ് വിക്ടേഴ്സ് ചാനലിനു പുറമെ ഫെയ്സ്ബുക്കില്‍ victerseduchannel ല്‍ ലൈവായും യുട്യൂബില്‍ itsvictersവഴിയും ക്ലാസുകള്‍ കാണാം. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ക്ലാസുകളില്‍ ഓരോ ദിവസവും പത്തും പന്ത്രണ്ടുംക്ലാസുകളുടെ പുനഃസംപ്രേഷണം നടക്കും. ഒന്നു മുതല്‍ ഒന്‍പതുവരെ ക്ലാസുകള്‍ക്ക് നിലവിലുള്ളതുപോലെ ശനി, ഞായര്‍ ദിവസങ്ങളിലാണ് പുനഃസംപ്രേഷണം. പുനഃസംപ്രേഷണ സമയത്ത് കാണാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പിന്നീട് വെബില്‍ നിന്നും ഓഫ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്തും ക്ലാസുകള്‍ കാണാം.




Sharing is Caring