ഹര്‍ത്താല്‍ നിയന്ത്രണബില്‍ ഈ സമ്മേളനത്തില്‍: ചെന്നിത്തല

Ramesh-Chennithala9
സംസ്ഥാനത്ത് ഹര്‍ത്താലുകള്‍ നിയന്ത്രിക്കാനുള്ള ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നവംബര്‍ 30 ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.ഇതേകുറിച്ച് നിരവധി നിര്‍ദ്ദേശങ്ങള്‍ ഇതിനകം തന്നെ ലഭിച്ചുകഴിഞ്ഞു. ഈ ആഴ്ച എല്ലാ ജില്ലകളില്‍നിന്നും ബില്ലിനെ കുറിച്ച് പൊതുജനാഭിപ്രായം സ്വരൂപിക്കും.ഹര്‍ത്താല്‍ നിയന്ത്രണത്തെ കുറിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഹര്‍ത്താല്‍ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കാനുതകുന്ന വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ബില്ലു കൊണ്ട് ഉദ്ദേശിക്കുന്നത്.



Sharing is Caring