രാമക്ഷേത്ര പ്രതിഷ്ഠ:യുപിയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു


അയോധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിനത്തോട് അനുബന്ധിച്ച് ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജനുവരി 22 ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് അന്ന് ഡ്രൈ ഡേ ആയിരിക്കുമെന്നും ഉത്തരവിട്ടു. എല്ലാ മദ്യവില്‍പ്പന കേന്ദ്രങ്ങളും അന്ന് അടച്ചിടണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്.


മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അവധി പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പ്രതിഷാ ദിനത്തിലെ ചടങ്ങുകള്‍ വലിയ ആഘോഷമാക്കാനാണ് ക്ഷേത്ര ഭാരവാഹികളുടെ ശ്രമം. പ്രതിഷ്ഠാ ദിനത്തിലെ പരിപാടിയിലേക്ക് മുന്‍നിര ബിസിനസുകാരെയും സാമൂഹികസാംസ്‌കാരികരാഷ്ട്രീയ രംഗത്തെ പ്രമുഖരെയും ക്ഷണിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും ജനുവരി 22 ന് അടഞ്ഞുകിടക്കും. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം പ്രവര്‍ത്തിക്കില്ല.




Sharing is Caring