ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്


ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. സിനിമ സെറ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും ലഹരിക്കെതിരെ ഉരുക്കു മുഷ്ടി സര്‍ക്കാര്‍ പ്രയോഗിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സിക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു.


വിന്‍സിയുമായി ഇന്നലെ സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി അവര്‍ അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതായും പറഞ്ഞു.തുറന്നു പറച്ചില്‍ നടത്തുന്നവര്‍ സിനിമയില്‍ നേരിടുന്ന ഒറ്റപ്പെടലിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നാണ് എംബി രാജേഷ് പറഞ്ഞത്. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്ന് അറിയിക്കുന്നതോടൊപ്പം എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്ന കാര്യവും മന്ത്രി വ്യക്തമാക്കി.




Sharing is Caring