മലയാളിയായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്രമന്ത്രിയാകും

ന്യൂഡൽഹി: ഏതാനും മന്ത്രിമാരെ ഒഴിവാക്കിയും ചില സഹമന്ത്രിമാരെ കാബിനറ്റ് റാങ്കിലേക്ക് ഉയർത്തിയും 25 ഓളം പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തിയും രണ്ടാം മോദി സർക്കാരിന്റെ ആദ്യ മന്ത്രിസഭാ വികസനം ഇന്ന്

പ്രമുഖ വ്യവസായിയും കർണാടകത്തിൽ നിന്നുള്ള രാജ്യസഭാംഗവും മലയാളിയുമായ രാജീവ് ചന്ദ്രശേഖറും മന്ത്രിയാകും.കേരളത്തിലെ എൻഡിഎ വൈസ് ചെയർമാൻ കൂടിയാണ് അദ്ദേഹം.

വൈകീട്ട് ആറുമണിയോടെ പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. സ്ഥാനക്കയറ്റം ലഭിക്കുന്നവർ ഉൾപ്പടെ 43 പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *