പ്രതിശ്രുത വധുവിനെ പീഡിപ്പിച്ച ശേഷം ചിത്രം പകര്‍ത്തി സൈനികന്‍ സുഹൃത്തുക്കള്‍ക്ക്‌ നല്‍കി


1448070982_rape
പ്രതിശുത വധുവിനെ ബലാത്സംഗം ചെയ്‌ത ശേഷം ചിത്രങ്ങള്‍ പകര്‍ത്തി സൈനികന്‍ സുഹൃത്തുക്കള്‍ക്ക്‌ അയച്ചുകൊടുത്തതായി യുവതിയുടെ പരാതി. .
രാജസ്‌ഥാനിലാണ്‌ സംഭവം. സൈനികനായ രനിധാന്‍ സിംഗ്‌ എന്ന സൈനികനെതിരെയാണ്‌ യുവതി പരാതി നല്‍കിയത്‌. അവധി ദിവസങ്ങളില്‍ രനിധാന്‍ യുവതിയുടെ ഗ്രാമത്തില്‍ എത്തുകയും ശാരീരിക ബന്ധത്തിന്‌ പ്രേരിപ്പിക്കുകയുമായിരുന്നു. ഇത്‌ എതിര്‍ത്തപ്പോള്‍ രഹസ്യമായി കൂടിക്കാഴ്‌ച നടത്തിയ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന്‌ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തി.
കൂടാതെ യുവതിയുമായുള്ള കിടപ്പറ രംഗങ്ങള്‍ രനിധാന്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും ഇത്‌ കാട്ടി ഭീഷണിപ്പെടുത്തി തുടരെ പീഡിപ്പിച്ചെന്നും യുവതി പറയുന്നു. തന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ്‌ ചെയ്യുമെന്നായിരുന്നു പ്രതിയുടെ ഭീഷണി.
തുടര്‍ന്ന്‌ രനിധാന്‍ ചിത്രം തന്റെ സുഹൃത്തിന്‌ നല്‍കുകയും ഇയാളും ചിത്രങ്ങള്‍ കാട്ടി ശാരീരിക ബന്ധത്തിന്‌ യുവതിയെ നിര്‍ബന്ധിച്ചു. ഇതോടെ യുവതി വിവരം തന്റെ മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇവര്‍ പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു.




Sharing is Caring