ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ വിവാദം തുടരുന്നതിൽ രാജ്ഭവന് അതൃപ്തി


ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ വിവാദം തുടരുന്നതിൽ രാജ്ഭവന് അതൃപ്തി. അമ്മയുടെ കാര്യം പുറത്ത് ചർച്ച ആക്കുമോയെന്ന ഗവർണറുടെ, കഴിഞ്ഞ ദിവസത്തെ പ്രതികരണം ഇതിൻെറ കൃത്യമായ സൂചനയാണ്. സർക്കാർ തന്നെ സൃഷ്ടിച്ച വിവാദം സർക്കാർ തന്നെ തുടർന്നുകൊണ്ട് പോകുന്നുവെന്നാണ് രാജ് ഭവൻ കാണുന്നത്. ഗവർണറുടെ പുതിയ പ്രതികരണത്തിന് ഇന്ന് സി.പി.ഐ നേതാക്കളിൽ നിന്ന് മറുപടി ഉണ്ടാകും. ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മന്ത്രി പി.പ്രസാദ് ഇന്ന് നിലമ്പൂരിലാണ്.


പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്ഭവനിൽ നടത്താനിരുന്ന സർക്കാർ പരിപാടിയിലാണ് ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്ന് ഗവർണർ നിർബന്ധം പിടിച്ചത്. എന്നാൽ ഇതിനു തയാറാകാത്ത സർക്കാർ പരിപാടി സെക്രട്ടറിയേറ്റിലേക്കു മാറ്റിയിരുന്നു.ഇതിന് പിന്നാലെ ഗവർണർ സ്വന്തം നിലയ്ക്കു പരിപാടി നടത്തി പുഷ്പാർച്ചന നടത്തി. ഇതിന്റെ ചിത്രങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതോടെയാണ് വിവാദങ്ങൾക്ക് വഴിതെളിയുന്നത്. ഗവർണർക്കെതിരെ സിപിഐ രാഷ്ട്രപതിക്ക് പരാതി നൽകിയിരുന്നു.




Sharing is Caring