കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായ റെയിന്‍മേക്കേഴ്‌സ് വൗ ഏഷ്യ അവാര്‍ഡ് ജേതാക്കളായി. ഇവന്റ് ആന്‍ഡ് എക്‌സ്പീരിയന്‍സ് മേഖലയിലെ ശ്രദ്ധേയമായ അവാര്‍ഡായ വൗ ഏഷ്യ അവാര്‍ഡില്‍ 25 കാറ്റഗറികളില്‍ കവേട്ടഡ് ഗ്രൂപ്പ് ബി കാറ്റഗറിയില്‍ മികച്ച പ്രകടനം നടത്തിയ റെയിന്‍മേക്കേഴ്‌സ് അഞ്ച് ഗോള്‍ഡ്, ഒരു സില്‍വര്‍, ഒരു ബ്രോണ്‍സ് അവാര്‍ഡുകള്‍ നേടി. ബെസ്റ്റ് ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങ് ഓഫ് ദ ഇയര്‍ (ഇന്ത്യ) – വൗ ഗോള്‍ഡ്, മാല്‍വിന്റ് വെഡ്ഡിങ്ങ് (കേരള) – വൗ ഗോള്‍ഡ്, ബെസ്റ്റ് സംഗീത് സെര്‍മണി ഓഫ് ദ ഇയര്‍ – അറ്റ്‌ലാന്റിസ് (കേരള) – ബെസ്റ്റ് മെഹന്ദി സെര്‍മണി ഓഫ് ദ ഇയര്‍ – എന്‍കാന്റോ (കേരള) എന്നിവ ഉള്‍പ്പടെയാണ് റെയിന്‍മേക്കേഴ്‌സിന്റെ അവാര്‍ഡ് നേട്ടം.
റെയിന്‍മേക്കര്‍ വെഡ്ഡിങ്ങിന്റെ സുപ്രധാന നാഴികക്കല്ലായി ഈ അവാര്‍ഡ് നേട്ടം അടയാളപ്പെടുത്തുകയും കേരളത്തില്‍ അഭിവൃദ്ധി പ്രാപിക്കുന്ന ഇവന്റ് വ്യവസായ മേഖലയ്ക്ക് നേട്ടങ്ങളുടെ വഴികാട്ടിയാകുകയും ചെയ്യും. കേരളത്തിലെ വിവാഹ ടൂറിസം വ്യവസായ മേഖലയുടെ വളര്‍ച്ചയുടെ ഒരു ചവിട്ടുപടിയാണ് ഈ അവാര്‍ഡ് നേട്ടം. ടൂറിസം വകുപ്പിന്റെ സുദൃഢമായ സംരംഭങ്ങള്‍ സുഗമമാക്കുന്നതിന് ശക്തമായ പാതയൊരുക്കാനും ഇത് കാരണമാകും. മനോഹരമായ ഭൂപ്രകൃതിയും 45 പഞ്ചനക്ഷത്ര ഹോട്ടലുകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ബിവറേജ് ലൈസന്‍സുള്ള 124 ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും പ്രൊഫഷനല്‍ വെഡ്ഡിങ്ങ് പ്ലാനര്‍മാരും സൊല്യൂഷന്‍ പ്രൊവൈഡര്‍മാരുമുള്ള എക്കോസസ്റ്റവും അടങ്ങിയ സമാനതകളില്ലാത്ത അനുഭവങ്ങള്‍ നല്‍കാന്‍ ലോകമെമ്പാടുമുള്ള മറ്റേതൊരു വെഡ്ഡിങ്ങ് ഡെസ്റ്റിനേഷനെയും പോലെ കേരളവും സജ്ജമാണ്.














