സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരാൻ സാധ്യത. വടക്കൻ കേരളത്തില്‍ ഇന്നലത്തെ അതിശക്ത മഴ തുടരാനടക്കമുള്ള സാധ്യതയാണ് ഉള്ളത്.നിലവില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് ഇന്ന് ഒരു ജില്ലയിലും ഇല്ലെങ്കിലും 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ ജാഗ്രത പ്രഖ്യാപിച്ചിട്ടുള്ളത്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലാണ് നിലവില്‍ ജാഗ്രത നിര്‍ദ്ദേശിച്ചിട്ടുള്ളത്. ഒരു ജില്ലയിലും യെല്ലോ അലര്‍ട്ട് പോലുമില്ലെന്നത് തെക്കൻ കേരളത്തിന് ആശ്വാസമാണ്.














