വന്ദേഭാരത് എക്‌സ്പ്രസില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ചു പേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തു


വന്ദേഭാരത് എക്‌സ്പ്രസില്‍ വി.കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ അഞ്ചു പേരെ റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്തു. അഞ്ച് പേരില്‍ നിന്നും 1000 രൂപവീതം പിഴയീടാക്കി, റെയില്‍വേ കോടതി ജാമ്യത്തില്‍ വിട്ടു.


അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), പി.എം ഹനീഫ (44), മുഹമ്മദ് സഫല്‍ (19), മുഹമ്മദ് ഹാഷിദ് (19), എം. കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. പ്രധാനമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്ത തീവണ്ടി ഷൊര്‍ണൂരില്‍ എത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പതിച്ചത്.




Sharing is Caring