രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു

രാജ്യത്ത് 14 മൊബൈൽ ആപ്പുകൾ കൂടി നിരോധിച്ച് കേന്ദ്ര സർക്കാർ. ഐഎംഒ (IMO), എലിമെന്റ്, എനിഗ്മ തുടങ്ങിയ ആപ്പുകളാണ് നിരോധിച്ചത്. ചാറ്റിംഗ് ആപ്പുകളാണ് നിരോധിക്കപ്പെട്ടതിൽ കൂടുതലും. നിരോധിത ആപ്പുകളിൽ Crypviser, Enigma, Safeswiss, Wickrme, Mediafire, Briar, BChat, Nandbox, Conion, IMO, Element, Second Line, Zangi, Threema എന്നിവ ഉൾപ്പെടുന്നു.

തീവ്രവാദികളുമായി ആശയ വിനിമയം നടന്നതായുള്ള സൂചനകളെത്തുടർന്നാണ് നിരോധനം. പാകിസ്താൻ തീവ്രവാദികളുമായി ആശയ വിനിമയം നടന്നതായാണ് കണ്ടെത്തൽ. 2000ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69 എ പ്രകാരം ഈ ആപ്പുകൾ ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കേന്ദ്ര സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികളുടെ നിർദേശത്തെ തുടർന്നാണ് നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *