
പഞ്ചാബിലെ ലുധിയാനയിലുണ്ടായ വാതക ചോര്‍ച്ച ദുരന്തത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ചു സര്‍ക്കാര്‍. പോലീസ് കേസെടുത്തതില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തില്ല. വായുവില്‍ ഉയര്‍ന്ന അളവില്‍ ഹൈഡ്രജന്‍ സള്‌ഫൈഡ് അംശം കണ്ടെത്തിയിട്ടുണ്ട്.
ഫാക്ടറിയില്‍ നിന്നും രാസ മാലിന്യം സമീപത്തെ ഓടയിലേക്ക് തള്ളിയതിനെ തുടര്‍ന്നാണ് വാതകം രൂപപ്പെട്ടതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം, ഫാക്ടറിയിലുണ്ടായ വാതക ചോര്‍ച്ചയില്‍ മരണം 11ആയി. 4 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷവും, ആശുപത്രിയിലുള്ളവര്‍ക്ക് 50000 രൂപയും സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടകാരണത്തെ സംബന്ധിച്ച് സമ?ഗ്രമായ അന്വേഷണം നടത്തുമെന്നും പഞ്ചാബ് ആരോ?ഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് പറഞ്ഞു.

