ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ സഹോദരന്‍ രാഹുല്‍ ഗാന്ധിക്ക് പ്രശംസയുമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി.എക്‌സിലൂടെയാണ് പ്രിയങ്ക ഗാന്ധി രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചു കൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചത്.
അവര്‍ നിന്നോട് എന്തൊക്കെ പറഞ്ഞപ്പോഴും ചെയ്തപ്പോഴും നീ ഉറച്ചുനിന്നു.പ്രതിസന്ധികളില്‍ നീ പിന്മാറിയില്ല. നിന്റെ ബോധ്യങ്ങളെ അവര്‍ ചോദ്യം ചെയ്തപ്പോള്‍ നീ അതിനെ മുറുകെ പിടിച്ചു. അവരുടെ നുണപ്രളയങ്ങള്‍ക്കിടയിലും നീ സത്യത്തിനായുള്ള പോരാട്ടം നിര്‍ത്തിയില്ല.

അവര്‍ ഉയര്‍ത്തിയ ദേഷ്യവും വെറുപ്പും നിന്നെ ഒരിക്കലും കീഴടക്കിയില്ല. ഹൃദയത്തിലെ സ്‌നേഹവും സത്യവും ദയയും കൊണ്ടാണ് നീ പോരാടിയത്. അന്നതൊന്നും കാണാത്തവര്‍ ഇന്നതൊക്കെ കാണുന്നു. പക്ഷെ നിന്നെ കണ്ടു കൊണ്ടിരിക്കുന്ന ഞങ്ങള്‍ക്കറിയാം നീ എത്ര ധീരനാണെന്ന്. രാഹുല്‍, നിന്റെ സഹോദരിയായതില്‍ ഞാന്‍ അഭിമാനിക്കുന്നുവെന്നും പ്രയങ്ക ഗാന്ധി എക്‌സിലൂടെ പറഞ്ഞു.













