പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും. പ്രചാരണത്തിന്റെ അവസാനപാദത്തിലാണ് രാഹുല്‍ഗാന്ധിയെത്തുക എന്നാണ് സൂചന. ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ രാഹുല്‍ഗാന്ധിയെത്തുക. തീയതി ഐ ഐ സി സി നേതൃത്വം പിന്നീട് അറിയിക്കും.
രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവിശ്യപ്പെട്ടിട്ടുണ്ട്.
രാഹുല്‍ വരുമെന്നും അത് അവസാനഘട്ട പ്രചാരണത്തിനാകുന്നതാണ് നല്ലതെന്നും ഐ ഐ സി സി ജനറല്‍ കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് തവണ പുതുപ്പള്ളിയില്‍ എത്തുമെന്നാണ് സി പിഎം കേന്ദ്രങ്ങള്‍ അറിയിച്ചിട്ടുള്ളത്.

രാഹുല്‍ ഗാന്ധിയാകട്ടെ കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പ് എത്തണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആഗ്രഹിക്കുന്നത്. അങ്ങിനെയെങ്കില്‍ തിരഞ്ഞെടുപ്പ് പ്രചരണം അവസാനിക്കുന്ന ഘട്ടമായ സെപത്ംബര്‍ രണ്ടാം തീയതിയോ മൂന്നാം തീയതിയോ രാഹുല്‍ എത്തുമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്













