രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും

നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ഗാന്ധി ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുമ്പാകെ ഹാജരാകും.

രാവിലെ പതിനൊന്നിന് ഡൽഹിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിനായി രാഹുല്‍ എത്തും. അതേസമയം രാഹുൽ ഗാന്ധിയെ പിന്തുണച്ച് ശക്തി പ്രകടനത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.

മുതിർന്ന നേതാക്കൾ പാർട്ടി ആസ്ഥാനത്ത് നിന്ന് ഇഡി ഓഫീസിലേക്ക് മാർച്ച് നടത്തും.

കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നതിനെതിരെ പാർട്ടി പ്രവർത്തകർ രാജ്യത്തുടനീളമുള്ള എൻഫോഴ്‌സ്‌മെന്റ് ഓഫീസുകൾക്ക് മുന്നിൽ പ്രതിഷേധിക്കും.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും തലസ്ഥാനത്തെ പ്രതിഷേധത്തിന് എത്തിയേക്കും.

എഐസിസി ആസ്ഥാനത്ത് നിന്ന് പ്രതിഷേധ മാര്‍ച്ചോടെ നേതാക്കള്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഡ്യം അറിയിച്ച് ഇഡി ഓഫീസിലേക്ക് നീങ്ങുമെന്നാണ് അറിയിച്ചിട്ടുള്ളത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *