മോസ്കൊ: റഷ്യയില്‍ സോവിയറ്റ് കാല പുരസ്കാരങ്ങള്‍ വീണ്ടും കൊണ്ടുവന്ന് പുടിന് സര്‍ക്കാര്‍. പത്തോ അതില്‍ കൂടുതലോ കുട്ടികള്‍ക്ക് ജന്മം നല്കിയാല് അമ്മമാര്‍ക്ക് ‘മദര്‍ ഹീറോയിന്’ പുരസ്കാരം നല്‍കും.12,75,720 രൂപയാണ് സമ്മാനത്തുക.
പത്താമത്തെ കുട്ടിക്ക് ഒരു വയസ്സ് തികയുമ്ബോളാണ് പുരസ്കാരം നല്‍കുക. സംഘട്ടനങ്ങളിലോ ഭീകരാക്രമണങ്ങളിലോ ഏതെങ്കിലും കുട്ടി മരണപ്പെട്ടാലും അമ്മക്ക് ‘മദര്‍ ഹീറോയിന്’ ബഹുമതി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. യുവതി റഷ്യന്‍ പൗരയായിരിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യുദ്ധം, പകര്‍ച്ചവ്യാധികള്‍ എന്നിവ കാരണം രാജ്യം ജനസംഖ്യയില്‍ കുറവ് നേരിടുന്നത് തടയാനാണ് നീക്കം. ഇത് പരിഹരിക്കുന്നതിനാണ് പുരസ്കാരം പുന:സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 2020ന് ശേഷം ജനസംഖ്യ ഇടിവ് മൂന്ന് മടങ്ങായി കൂടിയിരുന്നു.
രണ്ടാം ലോക യുദ്ധത്തെ തുടര്‍ന്ന് രാജ്യത്തെ ജനസംഖ്യ കുത്തനെ കുറഞ്ഞപ്പോള്‍ സോവിയറ്റ് നേതാവ് ജോസഫ് സ്റ്റാലിന് വാഗ്ദാനം ചെയ്ത പുരസ്കാരമാണിത്. 1944ല്‍ ആയിരുന്നു പുരസ്കാരം നല്കി തുടങ്ങിയത്. 1991ല്‍ സോവിയറ്റ് യൂണിയല്‍ തകര്‍ന്നപ്പോള്‍ ഇത് നിര്‍ത്തുകയായിരുന്നു.