പുതുപ്പളളിയില്‍ സി.പി. എമ്മിന് പരാജയഭീതിയാണെന്ന്‌ കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന്‍


കണ്ണൂര്‍: പുതുപ്പളളിയില്‍ സി.പി. എമ്മിന് പരാജയഭീതിയാണെന്ന്‌കെ.പി.സി.സി അധ്യക്ഷന്‍കെ.സുധാകരന്‍ എം.പി ആരോപിച്ചു. നടാലിലെ വീട്ടില്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുമറിച്ചു വയ്ക്കാനാണ് ബി.ജെ.പി വോട്ടു കോണ്‍ഗ്രസിന്‌ലഭിച്ചെന്നു സി.പി. എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ആരോപിക്കുന്നത്. സാമാന്യബുദ്ധിയുളള ഒരാളുടെ പരാമര്‍ശമല്ല അത്.


പുതുപ്പളളിയില്‍ വോട്ടിങ് ശതമാനംകുറഞ്ഞത്‌ബോധപൂര്‍വ്വമുണ്ടാക്കിയ കെണിയാണ്. അവിടെ മുഴുവന്‍ യു.ഡി. എഫ് വോട്ടര്‍മാര്‍ക്കും വോട്ടു ചെയ്യാനായില്ല. തന്നെ ഭീഷണിപ്പെടുത്തിയെന്ന ചാണ്ടി ഉമ്മന്റെ ആരോപണം വസ്തുതാപരമാണ്. എണ്‍പതുശതമാനത്തിലേറെ പോളിങ്ഉയരുമെന്ന്‌കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നതായും സുധാകരന്‍ചൂണ്ടിക്കാട്ടി.




Sharing is Caring