‘പുഷ്പ’;18 രംഗങ്ങള്‍ ഒഴിവാക്കും!

റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ 200 കോടി ക്ലബ്ബില്‍ കയറിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’. സുകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ അല്ലു അര്‍ജുന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങള്‍ പ്രശംസിക്കപ്പെടുന്നു. എന്നാല്‍ സിനിമയ്ക്ക് നേരെ പ്രതിഷേധങ്ങളും ഉയരുന്നുണ്ട്.

ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് ചിത്രത്തില്‍ നിന്നും ഏതാനും രംഗങ്ങള്‍ ഒഴിവാക്കിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. രശ്മിക മന്ദാന അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം അല്ലു അര്‍ജുന്‍ കഥാപാത്രം പുഷ്പ രാജിനോട് വികാരങ്ങള്‍ പങ്കുവയ്ക്കുന്ന രംഗങ്ങളുണ്ട്.

ശ്രീവല്ലി (രശ്മിക മന്ദാന) പുഷ്പ രാജിനോട് (അല്ലു അര്‍ജ്ജുന്‍) തന്റെ വികാരങ്ങള്‍ പങ്കുവയ്ക്കുന്ന രംഗങ്ങളുണ്ട്. അതിന് ശേഷം ശ്രീവല്ലിയുടെ നെഞ്ചില്‍ കൈ വയ്ക്കുന്ന രംഗവും കുടുംബ പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. അതുകൊണ്ട് അത്തരം രംഗങ്ങള്‍ ഒഴിവാക്കണം എന്നാണ് ആരാധകരുടെ അഭ്യര്‍ത്ഥന.

ആരാധകരുടെ അഭ്യര്‍ത്ഥന മാനിച്ച് നെഞ്ചില്‍ കൈ വയ്ക്കുന്നത് അടക്കം ചില രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും ഒഴിവാക്കും. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതിനാല്‍ സിനിമയില്‍ നിന്നും കൂടുതല്‍ രംഗങ്ങള്‍ ഒഴിവാക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച മുതല്‍ എഡിറ്റ് ചെയ്ത സിനിമകളാണ് പ്രദര്‍ശിപ്പിക്കുക.

പുഷ്പ റിലീസിന് മുമ്പും വിവാദങ്ങള്‍ ഉണ്ടായിരുന്നു. ചിത്രത്തിലെ സാമന്തയുടെ ഐറ്റം സോംഗിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. കന്നഡ പതിപ്പ് റിലീസ് കുറവായതിനാല്‍ കര്‍ണ്ണാടകയില്‍ ചിത്രത്തിന് നേരെ ബോയ്‌കോട്ട് ആഹ്വാനവും നടന്നിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *