നിപ ഉറവിടം അവ്യക്തം, പൂനെ വൈറോളജി സംഘം ഇന്നെത്തും; കൂടുതല്‍ പേരെ നിരീക്ഷിക്കും

കോഴിക്കോട്: പന്ത്രണ്ടുകാരന് എവിടെ നിന്നാണ് നിപ ബാധിച്ചത് എന്ന കാര്യത്തില്‍ അവ്യക്തത തുടരുന്നു.ഇതില്‍ വ്യക്തത വരേണ്ടത് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായകമാണ്. പൂനെ വൈറോളജി സംഘം ഇന്ന് കോഴിക്കോടെത്തും.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തും. പാഴൂരില്‍ മൃഗസംരക്ഷണ വകുപ്പ് ഇന്ന് പരിശോധന നടത്തും. രോഗം പകര്‍ന്നത് മൃഗങ്ങളില്‍ നിന്നാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പ്രദേശത്ത് വവ്വാലുകളുടെ സാന്നിദ്ധ്യമുണ്ടോയെന്നും പരിശോധിക്കും. വവ്വാലുകളുടെ സ്രവ സാമ്ബിള്‍ പരിശോധിക്കണമോയെന്ന് പിന്നീട് തീരുമാനിക്കും.

ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍ മുന്നൂര്‍ സ്വദേശിയായ എട്ടാം ക്ളാസുകാരന്‍ ഇന്നലെ പുലര്‍ച്ചെ 4. 45ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.കുട്ടിയില്‍ പത്ത് ദിവസം മുന്‍പാണ് രോഗലക്ഷണം പ്രകടമായത്. കുട്ടിയുടെ ബന്ധുക്കളും രണ്ട് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പടെ 188 പേര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

റൂട്ട്മാപ്പിന്‍റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേരെ പ്രത്യേകം നിരീക്ഷിക്കേണ്ടി വരും. പ്രാഥമിക സമ്ബര്‍ക്ക പട്ടികയിലുള്ള ഇരുപത് പേരുടെ സാമ്ബിള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *