സൈക്കോ ത്രില്ലര്‍ ലൗ ചിത്രമായ ” ഓഹ ” ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസായി.

മലയാള സിനിമ ചരിത്രത്തിലാദ്യമായി പോര്‍ച്ചുഗീസ് ബ്ലാക്ക് മാജിക്കിനെ അടിസ്ഥാനമാക്കികൊണ്ട് നവാഗതനായ ശ്രീജിത്ത് പണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലര്‍ ചിത്രമാണ് “ഓഹ”.സൈക്കോ ത്രില്ലര്‍ ലൗ ചിത്രമായ ” ഓഹ ” പത്തോളം ഒടിടി ഫ്ലാറ്റ് ഫോമില്‍ റിലീസായി.

ആല്‍ബിയുടേയും ലില്ലിയുടെയും സന്തോഷകരമായ ജീവിതത്തില്‍ അപ്രതീക്ഷിതമായി നടക്കുന്ന ഞെട്ടിക്കുന്ന സംഭവ വികാസങ്ങളും അതിന്റെ പിന്നിലെ രഹസ്യങ്ങളുടെയും കഥ പറയുന്ന ഈ ചിത്രത്തില്‍ ലില്ലിയായി സൂര്യ ലക്ഷ്മിയും ആല്‍ബിയായി ശ്രീജിത്ത് പണിക്കരും വേഷമിടുന്നു. സ്മിത ശശി, സന്തു ഭായി, ചെറി, മാസ്റ്റര്‍ ദേവനാരായണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.സ്വസ്തിക് വിനായക് ക്രിയേഷന്‍സിന്റെ ബാനറില്‍ അനില കെ.എം നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ഇതുവരെ കാണാത്ത വ്യത്യസ്തതകളും ദൃശ്യാനുഭവങ്ങളും സമന്വയിക്കുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *