സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി.

സംസ്ഥാനത്ത് മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം. വിളപ്പിൽശാലയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശി. തുടർന്ന് നാല് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കുണ്ടമൺ പാലത്തിന് സമീപം യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിച്ചു.

കോഴിക്കോടും കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം നടന്നു. പ്രതിഷേധത്തിനിടെ സിപിഐഎമ്മിന്റെ കൊടികളും തോരണങ്ങളും നശിപ്പിച്ചു. തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി.

തൊടുപുഴയിലും മുഖയമന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കോൺഗ്രസ് മാർച്ച് സംഘടിപ്പിച്ചു
മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ആർ. എസ്. പി കൊല്ലം കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും സംഘർഷത്തിൽ കലാശിച്ചു. എൻ കെ പ്രേമചന്ദ്രൻ എം പി ക്ക് പൊലീസ് ലാത്തിച്ചാർജിൽ പരുക്കേറ്റു. പൊലീസ് രണ്ട് തവണ കണ്ണീർവാതകം പ്രയോഗിച്ചു. പ്രവർത്തകർ പൊലീസിനു നേരെ ചീമുട്ടയെറിഞ്ഞു. എം.പിക്ക് പുറമേ രണ്ട് പ്രവർത്തകർക്കും ലാത്തിച്ചാർജിൽ പരുക്കേറ്റു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *