ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ പ്രതിഷേധം


ഗോവ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ (ഐ.എഫ്.എഫ്.ഐ) ‘ദി കേരള സ്റ്റോറി’ സിനിമയ്‌ക്കെതിരെ പ്രതിഷേധിച്ച മലയാളികളെ വിലക്കി പൊലീസ്.
സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറും ചലച്ചിത്ര പ്രവര്‍ത്തകനുമായ ശ്രീനാഥിനെയും മാധ്യമപ്രവര്‍ത്തക അര്‍ച്ചന രവിയേയുമാണ് ഗോവ പൊലീസ് നടപടി എടുത്തത്. പ്രതിഷേധിച്ച ഇരുവരെയും തടഞ്ഞുവെച്ച പൊലീസ് പിന്നീട് ഇവരെ മേളയില്‍ നിന്നും വിലക്കി.’ദ കേരള സ്റ്റോറി’ സിനിമ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ് തങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തിയത്.


എന്നാല്‍, പൊലീസ് തടഞ്ഞുവയ്ക്കുകയും ഫെസ്റ്റിവല്‍ പാസ് പിടിച്ചുവാങ്ങുകയും മേളയില്‍ നിന്ന് പുറത്താക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്‌തെന്ന് ശ്രീനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.മേളയില്‍ മുഖ്യധാരാ ഫീച്ചര്‍ ഫിലിം വിഭാഗത്തിലാണ് ‘കേരള സ്റ്റോറി’ പ്രദര്‍ശിപ്പിക്കുന്നത്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായത്തില്‍പെട്ട ആയിരക്കണക്കിന് പെണ്‍കുട്ടികളെ മുസ്ലിം ചെറുപ്പക്കാര്‍ വിവാഹത്തിലൂടെ മതപരിവര്‍ത്തനം നടത്തുകയും തുടര്‍ന്ന് ഐസിസ് പോലുള്ള തീവ്രവാദ സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നുവെന്നുമാണ് സിനിമയിലെ കഥയില്‍ പറയുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.




Sharing is Caring